രാഹുല്‍ മാധവ്, കോട്ടയം രമേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി എം അനില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാളയം പി സി. ചിരകരോട്ട് മൂവിസിന്റെ ബാനറില്‍ ഡോ. സൂരജ് ജോണ്‍ വര്‍ക്കി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോണ്‍ വര്‍ക്കി, ആന്റണി ഏലൂര്‍, സ്വരൂപ് വര്‍ക്കി, നിയ ശങ്കരത്തില്‍, മാലാ പാര്‍വതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. കഥ, തിരക്കഥ, സംഭാഷണം സത്യചന്ദ്രന് പൊയില്‍കാവ്, വിജിലേഷ് കുറുവാലൂര്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. ജോതിഷ് ടി കാശി, അഖില സായൂജ്, ശ്രീനി ചെറോട്ട്, ഡോ. സൂരജ് ജോണ്‍ വര്‍ക്കി എന്നിവരുടെ വരികള്‍ക്ക് സാദ്ദിഖ് പന്തലൂര്‍ സംഗീതം പകരുന്നു. ഷഹബാസ് അമന്, സിതാര കൃഷ്ണകുമാര്‍, നജിം അര്‍ഷാദ്, ശ്രുതി ശിവദാസ് എന്നിവരാണ് ഗായകര്‍. ഫാമിലി ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമായ പാളയം പി സി ജനുവരി 5 ന് വൈ സിനിമാസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
‘പാളയം പി.സി’ ജനുവരി 5 ന് റിലീസ്
