എം.കെ.രാഘവൻ എംപി ചെയർമാനായ മാടായി കോളേജിൽ സിപിഎം പ്രവർത്തകന് നിയമനം നൽകിയതിനെതിരെ പ്രകടനം നടത്തിയ പ്രവർത്തകർ എംപിയുടെ കോലം കത്തിച്ചു. രാഘവന്റെ നാട്ടിലെ കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിയും നൽകി. കോളേജ് ഭരണസമിതി അംഗങ്ങളായ നേതാക്കളെ ഡിസിസി സസ്പെൻഡ് ചെയ്തു. പയ്യന്നൂർ സഹകരണ സൊസൈറ്റിക്ക് കീഴിലുള്ള കോളേജിലെ ചെയർമാനായ എം.കെ.രാഘവൻ ഒഴിവുവന്ന അനധ്യാപക തസ്തികയിൽ രാഘവന്റെ ബന്ധുവായ സിപിഎം പ്രവർത്തകനെ നിയമിച്ചതിലാണ് എതിർപ്പ്. രാഘവനെ ശനിയാഴ്ച വഴിയിൽ തടഞ്ഞ കുഞ്ഞിമംഗലത്തെ നാല് നേതാക്കളെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരുമായി ജില്ലാ നേതാക്കൾ അനുരഞ്ജന ചർച്ചയും നടത്തി. എന്നാൽ തിങ്കളാഴ്ച രാവിലെ രാഘവന്റെ ബന്ധുവിന് നിയമന ഉത്തരവ് നൽകിയതോടെയാണ് പ്രതിഷേധം പരസ്യമായത്.എംപിയുടെ നാടായ കുഞ്ഞിമംഗലത്തെ മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവച്ചു. പതിനാല് ബൂത്ത് പ്രസിഡന്റുമാരും രാജി നൽകി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാനായി പയ്യന്നൂർ നഗരസഭ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുളളവരെ സസ്പെൻഡ് ചെയ്തെങ്കിലും പരസ്യ പ്രതിഷേധം തുടരുകയാണ്.
കുഞ്ഞിമംഗലത്തെ മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവച്ചു
