വിവി പാറ്റില്‍ വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരം നല്കി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് നൽകിയിരിക്കുന്ന ഹർജി ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. വോട്ടിങ്ങിന് ശേഷം വോട്ടിങ് മെഷീനും കണ്ട്രോള് യൂണിറ്റിനുമൊപ്പം വിവി പാറ്റും സീല്‍ ചെയ്യാറുണ്ട്, മൈക്രോ കണ്ട്രോളര് ഒരു തവണയെ പ്രോഗ്രാം ചെയ്യാറുള്ളു , ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും സുപ്രീംകോടതിയെ അറിയിച്ചു, വോട്ടിങ് മെഷീനിന്റെ ബാലറ്റ് യൂണിറ്റ്, കണ്ട്രോള് യൂണിറ്റ്, വിവി പാറ്റ് എന്നീ മൂന്നിനും മൈക്രോ കണ്‍ട്രോളേഴ്സ് ഉണ്ടെന്നും തെഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. കേസില്‍ സുപ്രീംകോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.
സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരം നല്കി
