പൊതുവിദ്യാഭ്യാസ വകുപ്പ് പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്തു. 1896 മുതലുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റൈസ് ചെയ്തത്.സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ഭാഗമായി ഒരു മികച്ച ലൈബ്രറിയും, ടെക്സ്റ്റ് ബുക്ക് ആര്‍ക്കൈവ്സും നിലവിലുണ്ട്. നിരവധി വര്‍ഷങ്ങളായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള പാഠപുസ്തകങ്ങളാണ് ഇവിടെ ഉള്ളത്. കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമാകാൻ സാധ്യതയുള്ള നിലവിലെ ആര്‍ക്കൈവ്സ് ഡിജിറ്റൈസ് ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു. 1250ലധികം പാഠപുസ്തകങ്ങളാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്തിട്ടുള്ളത്. ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഗവേഷകർക്കും, വിദ്യാഭ്യാസ പ്രവർത്തകർക്കും, വിദ്യാർത്ഥികൾക്കും ഫലപ്രദമായി ഡിജിറ്റൈസ് ലൈബ്രറി ഉപയോഗപ്പെടുത്താൻ കഴിയും. ഡിജിറ്റല്‍ ആര്‍ക്കൈവ്സിന്റെയും ഇ-ഓഫീസിന്റെയും ഔപചാരികമായ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് വൈകുന്നേരം 3.30ന് എസ്.സി.ഇ.ആര്.ടി ഗസ്റ്റ്ഹൗസില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പ് പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്തു
