ആദിവാസി യുവാവ് വിശ്വനാഥന്റെ ആത്മഹത്യ ആൾക്കൂട്ട വിചാരണ മൂലമല്ലെന്ന് ക്രൈംബ്രാഞ്ച് ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ആത്മഹത്യ ചെയ്തെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ വർഷം ഫെബ്രുവരി 11 നാണ് ആദിവാസി യുവാവ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കൂട്ട വിചാരണ നേരിട്ടതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. എന്നാൽ ഇതിന് അടിസ്ഥാനമായ തെളിവുകൾ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.വ്യക്തിപരമായ കാരണങ്ങളാൽ ആത്മഹത്യ ചെയ്തെന്നാണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
ആദിവാസി യുവാവ് വിശ്വനാഥന്റെ ആത്മഹത്യ ആൾക്കൂട്ട വിചാരണ മൂലമല്ലെന്ന് ക്രൈംബ്രാഞ്ച് ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
