അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ലെന്നും,എവിടെ വിടണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്നും കോടതി . സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാൽ കോടതി എതിർക്കില്ലെന്നും പറഞ്ഞു. പുൽമേടുകൾ കളഞ്ഞു യൂക്കാലിമരങ്ങൾ വെച്ച് പിടിപ്പിച്ചുവെന്ന് കോടതി കുറ്റപ്പെടുത്തി.നമ്മൾ സ്വാർത്ഥ സമൂഹമായി മാറുകയാണെന്നും കോടതി വിമർശിച്ചു. ഒരാഴ്ച്ചയ്ക്കകം മാറ്റി പാർപ്പിക്കാനുള്ള സ്ഥലം കണ്ടെത്തണം തീരുമാനമായില്ലെങ്കിൽ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നും, ഇരുപത്തിനാല് മണിക്കൂറും ആനയെ നിരീക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.
അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്ന് കോടതി
