രാജ്യം ഇന്ന് എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ. പ്രധാനമന്ത്രി ദില്ലിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വിശിഷ്ടാതിഥിയാകും. കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. കർത്തവ്യപഥിൽ രാവിലെ 10.30 മുതൽ 12.10 നടക്കുന്ന പരേഡിൽ അണിനിരക്കുന്നവരിൽ 80 ശതമാനവും വനിതകളാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. ഗവർണർ അഭിവാദ്യം സ്വീകരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കുന്നു. നിയമസഭയിൽ സ്പീക്കർ എ.എൻ. ഷംസീർ പതാക ഉയർത്തും. ജില്ലകളിൽ മന്ത്രിമാർ റിപ്പബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിക്കും.
രാജ്യം ഇന്ന് എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ
