പശ്ചിമ ബംഗാളിൽ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ദേശീയ മെഡിക്കൽ കമ്മീഷൻ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. അധ്യാപകർ, വിദ്യാർത്ഥികൾ, റസിഡന്റ് ഡോക്ടർമാർ എന്നിവർക്ക് സുരക്ഷിതമായി ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നാണ് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്.ഒപിഡി, ക്യാംപസ്, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ എന്നിവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമാ സ്ഥലങ്ങളില്‍ സിസിടിവി അടക്കം സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.അക്രമ സംഭവങ്ങൾ സംബന്ധിച്ച വിവരങ്ങൾ രണ്ട് ദിവസത്തിനകം ദേശീയ മെഡിക്കൽ കമ്മീഷന് റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്.
രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ പുറത്തിറക്കി
