മന്ത്രിമാരായ എംബി രാജേഷ്, കെരാജൻ, എ കെ ശശീന്ദ്രൻ എന്നിവരടങ്ങുന്ന സംഘം വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് വയനാട്ടിൽ. രാവിലെ 10ന് സുൽത്താൻ ബത്തേരിയിലെ സർവകക്ഷിയോഗത്തിൽ ജില്ലയിലെ വനം റവന്യൂ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും മന്ത്രി സംഘം കൂടിക്കാഴ്ച നടത്തും. അതോടൊപ്പം യുഡിഎഫ് പ്രഖ്യാപിച്ച രാപ്പകൽ സമരം ഇന്ന് രാവിലെ 10 മണിക്ക് കലക്ടറേറ്റിനു മുന്നിൽ കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും.
മന്ത്രിസംഘം ഇന്ന് വയനാട്ടിൽ
