സർക്കാരിന്റെ നിർദ്ദേശത്തിൽ ആശ്വസിക്കാനൊന്നുമില്ലെന്ന് സംയുക്ത കിസാൻ മോര്‍ച്ച നേതാക്കൾ. ഈ സാഹചര്യത്തിൽ ബുധനാഴ്ച ദില്ലി ചലോ മാർച്ച് തുടങ്ങുമെന്ന് കര്‍ഷക നേതാക്കൾ വ്യക്തമാക്കി. ഒൻപത് ആവശ്യങ്ങൾ മുൻനിർത്തിയാണ് ഇപ്പോഴത്തെ സമരം. എല്ലാ കാർഷിക വിളകൾക്കും താങ്ങ് വില പ്രഖ്യാപിച്ചു കൊണ്ടുള്ള നിയമനിർമ്മാണമാണ് പ്രധാന ആവശ്യം. ചർച്ചയിൽ പറയുന്ന കാര്യമല്ല കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങൾക്ക് മുമ്പിൽ പറയുന്നതെന്നും, കർഷകരോട് കാണിക്കുന്നത് അനീതിയാണെന്നും സംഘടന നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ പറഞ്ഞു. ബുധനാഴ്ച 11 മണിക്ക് ദില്ലി മാർച്ച് പുനരാരംഭിക്കും. സമാധാനപരമായ സമരത്തിന് സർക്കാർ അനുവദിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ബുധനാഴ്ച ദില്ലി ചലോ മാര്‍ച്ച് തുടങ്ങും
