വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ ബിഡിഎസ് വിദ്യാർത്ഥിയായ അനന്തു മരിച്ച സംഭവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. അനന്തുവിന്റെ കുടുംബത്തിന് ആര് നഷ്ടപരിഹാരം നൽകും എന്നതിൽ യോഗത്തില്‍ വ്യക്തതയുണ്ടായില്ല. നഷ്ടപരിഹാരം സംബന്ധിച്ച് അദാനി ഗ്രൂപ്പും യോഗത്തില്‍ നിലപാട് അറിയിച്ചില്ല. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ടത്, കൂടാതെ മുൻപ് അപകടത്തിൽ പരിക്ക് പറ്റിയ സന്ധ്യരാണിക്കും നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ടുവെന്നും എന്നാല്‍, ഇക്കാര്യങ്ങളിലൊന്നും തീരുമാനം ഉണ്ടായില്ലെണും കോൺഗ്രസ് നേതാവ് എം വിന്‍സെന്റ് പറഞ്ഞു. അതോടൊപ്പം പൊലീസ്, എക്സൈസ്, എം വി ഡി എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത പരിശോധന ശക്തമാക്കുമെന്നും, അപകടം ഒഴിവാക്കാൻ മാർഗരേഖ തയ്യാറാക്കുമെന്നും പീക്ക് സമയത്ത് വാഹനങ്ങൾ ഓടാൻ പാടില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു
