തലശേരിയില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി പാറായി ബാബു ഡിവൈഎഫ്ഐ പ്രവര്ത്തകന്. ഡിവൈഎഫ്ഐയുടെ ലഹരിവിരുദ്ധ മനുഷ്യചങ്ങലയില്‍ പാറായി ബാബു പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്ത്. കര്‍ണാടകയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേരും പിടിയിലായി. നേരത്തെയുള്ള വൈരാഗ്യമാണോ കൊലയ്ക്കു കാരണമെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
തലശേരിക്കൊലപാതകത്തിലെ പ്രതി ഡി വൈ എഫ് ഐ പ്രവർത്തകൻ
