ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവസമയത്തെ വീട്ടിലെ പ്രവർത്തികൾ അന്വേഷണസംഘം തെളിവെടുപ്പിനിടയിൽ പുനരാവിഷ്കരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയ കാർ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൽ പരിപൂർണ തൃപ്തിയെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.രാവിലെ പത്തരയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ട് വന്ന് ഒളിവിൽ താമസിപ്പിച്ച പ്രതികളുടെ ചാത്തന്നൂരിലെ വീട്ടിൽ മൂന്ന് പ്രതികളെയും എത്തിച്ചത്. തുടർന്ന് നാലരമണിക്കൂറോളം നീണ്ടുനിന്ന തെളിവെടുപ്പ്. കുട്ടിയെ തട്ടിക്കൊണ്ട് പോയ കാറിലും വീട്ടിലും ഫോറൻസിക് സംഘം പരിശോധന നടത്തി. കൃത്യം നടത്തിയ ദിവസത്തെ പ്രതികളുടെ വീട്ടിലെ പ്രവർത്തികൾ തെളിവെടുപ്പിനിടയിൽ പുനരാവിഷ്കരിച്ചു.
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
