ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്, മുറ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അഭിനേതാവ് ഹൃദു ഹറൂണ്‍ നായകനാകുന്ന തമിഴ് ചിത്രം ‘ടെക്സാസ് ടൈഗര്‍’ പ്രഖ്യാപന വിഡിയോ റിലീസ് ചെയ്തു. ഹൃദുവിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് പ്രത്യേക വിഡിയോ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്യുന്നത് സെല്‍വ കുമാര്‍ തിരുമാരന് ആണ്. അദ്ദേഹത്തിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും. യുകെ സ്ക്വാഡിന്റെ ബാനറില്‍ ഫാമിലി പടത്തിന്റെ നിര്‍മാതാക്കളാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. സുജിത്ത്, ബാലാജി കുമാര്‍, പാര്‍ത്തി കുമാര്‍, സെല്‍വ കുമാര്‍ തിരുമാരന് എന്നിവരാണ് നിര്‍മാതാക്കള്‍. പ്രദീപ് രംഗനാഥന്, മമിതാ ബൈജു എന്നിവരോടൊപ്പം ‘ഡ്യൂഡ്’ എന്ന തമിഴ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിലും, ഓണം റിലീസായി തിയറ്ററുകളിലേക്ക് എത്തുന്ന മലയാള ചിത്രം ‘മൈം നെ പ്യാര് കിയാ’ എന്ന ചിത്രത്തിലെ നായകവേഷത്തിലും ഹൃദു ഹാറൂണ്‍ അഭിനയിക്കുന്നുണ്ട്.