‘പണി’ എന്ന സിനിമയിലൂടെ പ്രക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച നടനാണ് വാറണ്ട് ഡേവി എന്നറിയപ്പെടുന്ന ബോബി കുര്യന്. ഇപ്പോള്‍ പുത്തന്‍ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇന്നോവ ഹൈക്രോസിന്റെ എക്സ്ക്ലുസീവ് എഡിഷനാണ് ബോബി കുര്യന് സ്വന്തമാക്കിയത്. 32.68 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കോട്ടയത്തെ ടൊയോട്ട വിതരണക്കാരയ നിപ്പോണ്‍ ടൊയോട്ടയില്‍ നിന്നാണ് താരം കാര്‍ വാങ്ങിയത്. ഏറ്റവും ഉയര്‍ന്ന മോഡലായ ഇസെഡ്എക്സ്(ഒ) അടിസ്ഥാനമാക്കിയുള്ള ഇന്നോവ ഹൈക്രോസിന്റെ എക്സ്ക്ലുസീവ് എഡിഷന് പരിമിതമായ എണ്ണം മാത്രമേ ടൊയോട്ട വിപണിയിലെത്തിക്കുന്നുള്ളൂ. ഇന്നോവ ഹൈക്രോസ് സ്റ്റാന്‍ഡേഡ് ഹൈബ്രിഡ് മോഡലുകളുടെ വില 26.31 ലക്ഷം മുതല്‍ 31.34 ലക്ഷം രൂപ വരെയാണ്. ഇന്നോവ ഹൈക്രോസിന്റെ സ്റ്റാന്‍ഡേഡ് പെട്രോള്‍ പവര്‍ ട്രെയിന്റെ വില 19.09 ലക്ഷം മുതല്‍ 21.30 ലക്ഷം രൂപ വരെയാണ്.
പുതിയ ഹൈക്രോസ് സ്വന്തമാക്കി ബോബി കുര്യന്
