വിവിധ ജില്ലകളിൽ ഇന്ന് മുതൽ ഏഴുവരെ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉയര്‍ന്ന താപനില തുടരുന്നതിനാൽ മഞ്ഞ അലര്‍ട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. തൃശൂര്‍, പാലക്കാട് ജില്ലകളിൽ ഉയര്‍ന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ അടുത്ത രണ്ടു ദിവസം ചൂട് കൂടും
