പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ ജിടി 7 പ്രോ ഇന്ത്യയില്‍ പുറത്തിറക്കി. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റുള്ള കമ്പനിയുടെ ആദ്യ ഫോണാണിത്. എഐ സവിശേഷതകള്‍, ഉയര്‍ന്ന റെസല്യൂഷന്‍ ഡിസ്‌പ്ലേ, ഫാസ്റ്റ് ചാര്‍ജിങ് എന്നിവയുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള സ്പെസിഫിക്കേഷനുകളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. റിയല്‍മി ജിടി 7 പ്രോ ഇന്ത്യയില്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. അടിസ്ഥാന 12ജിബി + 256ജിബി വേരിയന്റിന് 59,999 രൂപയും 16ജിബി + 512ജിബി വേരിയന്റിന് 65,999 രൂപയുമാണ് വില […]