ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടില് ഒരു മുറി’ എന്ന ചിത്രത്തിന്റെ ടീസര്‍ റീലിസ് ആയി. കിസ്മത്ത്, തൊട്ടപ്പന് എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷമ്മി തിലകന്, വിജയരാഘവന്, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, ജനാര്ദ്ദനന്, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍ പ്രഭാകരന്, ഹരിശങ്കര്‍, രാജീവ് വി തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന് ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ് സമീര്‍ ചെമ്പയില്‍, രഘുനാഥ് പലേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം എല്‍ദോ ജോര്‍ജ്ജ് നിര്‍വഹിക്കുന്നു. രഘുനാഥ് പലേരി തിരക്കഥ, സംഭാഷണമെഴുതുന്നു. രഘുനാഥ് പലേരി, അന്‍വര്‍ അലി എന്നിവര്‍ എഴുതിയ വരികള്‍ക്ക് അങ്കിത് മേനോന്, വര്‍ക്കി എന്നിവര്‍ സംഗീതം പകരുന്നു. രവി ജി, നാരായണി ഗോപന് എന്നിവരാണ് ഗായകര്‍.
‘ഒരു കട്ടില് ഒരു മുറി’ ചിത്രത്തിന്റെ ടീസര്‍
