ലോകത്തിലെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയായി തായ്വാന്റെ മുന്നേറ്റം. ഇന്ത്യയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഈ കുഞ്ഞന്‍ ഏഷ്യന്‍ രാജ്യത്തിന്റെ ചരിത്രപരമായ കുതിപ്പ്. നിലവില്‍ തായ്വാന്റെ വിപണി മൂല്യം 4.95 ട്രില്യണ്‍ (4,95,000 കോടി) ഡോളറാണ്. ഇന്ത്യന്‍ വിപണിയുടെ നിലവിലെ മൂല്യം 4.92 ട്രില്യണ്‍ (4,92,000 കോടി) ഡോളറുമാകുന്നു. 77.96 ട്രില്യണ്‍ (77,96,000 കോടി) ഡോളര്‍ വിപണി മൂല്യമുള്ള യു.എസ് ആണ് ഒന്നാം സ്ഥാനത്ത്. ചൈന (15.57 ട്രില്യണ്‍ ഡോളര്‍), ജപ്പാന്‍ (8.67 ട്രില്യണ്‍ ഡോളര്‍), ഹോങ്കോംഗ് (7.26 ട്രില്യണ്‍ ഡോളര്‍) എന്നീ വിപണികളാണ് തൊട്ടുപിന്നില്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലുണ്ടായ മുന്നേറ്റവും മുന്‍നിര ചിപ്പ് നിര്‍മ്മാണ കമ്പനിയായ ടി.എസ്.എം.സി. ഓഹരിയുടെ അസാധാരണ വളര്‍ച്ചയുമാണ് തായ്വാന് ഈ ചരിത്രനേട്ടം സമ്മാനിച്ചത്. തായ്വാന്‍ സൂചികയുടെ 42 ശതമാനവും കൈയാളുന്ന ടി.എസ്.എം.സി ഓഹരികള്‍ ഈ വര്‍ഷം മാത്രം 49 ശതമാനമാണ് കുതിച്ചുയര്‍ന്നത്.
ഓഹരി വിപണിയില്‍ ഇന്ത്യയെ പിന്തള്ളി തായ്വാന്റെ മുന്നേറ്റം
