നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടി ചിത്രം റോഷാക്കിനു ശേഷം നിസാം ബഷീറും തിരക്കഥാകൃത്ത് സമീര്‍ അബ്ദുള്ളും ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. രതീഷ് രഘുനന്ദന്റെയും വിനീത് കുമാറിന്റെയും ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നിസാം ബഷീറിന്റെ ചിത്രത്തില്‍ ദിലീപ് ജോയിന്‍ ചെയ്യും. തെന്നിന്ത്യന്‍ താരം ആയിരിക്കും ചിത്രത്തിലെ നായിക എന്നാണ് വിവരം. ബാദുഷ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി, ഗ്രാന്റ് പ്രൊഡക്ഷന്‍സ്, വണ്ടര്‍ഹാള്‍ സിനിമ എന്നീ ബാനറുകളില്‍ ബിഗ് ബഡ്ജറ്റിലാണ് നിര്‍മ്മാണം. ഇടവേളയ്ക്കു ശേഷം ദിലീപും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന ചിത്രത്തില്‍ വന്‍താരനിര അണിനിരക്കുന്നുണ്ട്. അതേസമയം സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത മദനോത്സവം ആണ് സുരാജ് വെഞ്ഞാറമൂട് നായകനായി അവസാനം തിയേറ്ററില്‍ എത്തിയ ചിത്രം.