രാഹുൽ മാങ്കൂട്ടത്തിലിൻ്റെ എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജിയെ കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് സിപിഎമ്മിനേയും ബിജെപിയേയും താരതമ്യപ്പെടുത്തിയുള്ള പ്രതികരണമാണ് നടത്തിയത്. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത് കോൺഗ്രസ് ആലോചിക്കട്ടെ എന്നാണ്, അത്രമാത്രമേ അദ്ദേഹത്തിന് പറയാൻ കഴിയൂ കാരണം സിപിഎം ഇതിലും ഗൗരവമുള്ള വലിയ കേസുകളിൽ ആലോചിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം ബിജെപിക്കും ഞങ്ങളെ ഉപദേശിക്കാൻ ധാർമികതയില്ല കാരണം ബ്രിജ്ഭൂഷൻ്റെ കേസും, യെദിയൂരപ്പയുടെ കേസും ഉന്നാവ് കേസും നമുക്ക് മുന്നിലുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ പാർട്ടി സ്ഥാനം രാജിവച്ച് കഴിഞ്ഞു. ബാക്കി കാര്യങ്ങൾ ഞങ്ങൾ ആലോചിച്ച് ചെയ്യുമെന്നും കെപിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരണവുമായി സണ്ണി ജോസഫ്
