റോറിങ് സ്റ്റാര്‍ ശ്രീമുരളിയെ നായകനാക്കി ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ബഗീര’ ട്രെയിലര്‍ എത്തി. ഡോ. സൂരി സംവിധാനം ചെയ്യുന്ന ബഗീരയില്‍, പ്രധാന വേഷത്തില്‍ പ്രകാശ് രാജും, രുക്മിണി വസന്തും ഉള്‍പ്പെടുന്ന താര നിര അണിനിരക്കുന്നുണ്ട്. അജ്നീഷാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ഒരു പൊലീസ് ഓഫിസറായാണ് ശ്രീമുരളി ചിത്രത്തില്‍ എത്തുന്നത്. ‘സമൂഹം ഒരു കാട് ആകുമ്പോള്‍ വേട്ട മൃഗം നീതിക്കായി ഗര്‍ജിക്കും’ എന്ന വിശേഷണത്തോടെയാണ് നായകനെ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരു ആക്ഷന്‍ പൊലീസ് സ്റ്റോറിയാകും സിനിമ പറയുന്നത്. കെജിഎഫ്, സലാര്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായ പ്രശാന്ത് നീലിന്റെ കഥയ്ക്ക് ഡോ. സൂരി തിരക്കഥ എഴുതിയിരിക്കുന്നു. ഛായാഗ്രഹണം എ.ജെ. ഷെട്ടി. ചിത്രം ഒക്ടോബര്‍ 31ന് തിയറ്ററുകളിലെത്തും.
ശ്രീമുരളി നായകനായ ‘ബഗീര’ ട്രെയിലര്‍
