മലയാളി നടി അനന്തിക സനില്‍കുമാര്‍ നായികയാകുന്ന തെലുങ്ക് ചിത്രം ‘8 വസന്തലു’ ടീസര്‍ എത്തി. ഫനിന്ദ്ര നര്സെറ്റി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ഷ്യല്‍ ആര്‍ടിസ്റ്റ് ആയ പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ശുദ്ധി അയോധ്യ എന്ന പെണ്‍കുട്ടിയുടെ എട്ട് വര്‍ഷത്തെ ജീവിതവും അവരുടെ പരിണാമവുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. 19 വയസ്സില്‍ തുടങ്ങി 27കാരിയായി വരെയുള്ള ശുദ്ധിയുടെ ജീവിതം സിനിമയിലൂടെ പറയുന്നു. കഠിന പ്രയത്നത്തിലൂടെയാണ് അനന്തിക ഈ കഥാപാത്രമായി മാറിയത്. മൂന്ന് മാസം നീണ്ടുനിന്ന പരിശീലനത്തില്‍ മാര്‍ഷ്യല്‍ ആര്‍ട് ഉള്‍പ്പടെ നടി അഭ്യസിച്ചിരുന്നു. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം. ഛായാഗ്രഹണം വിശ്വനാഥ് റെഡ്ഡി. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ അനന്തിക സനില്‍കുമാര്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി മലയാളത്തിലെ ചില സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിക്രം പ്രഭു നായകനായെത്തിയ ‘റെയ്ഡ്’ എന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. അവന്തികയുടെ ആദ്യ െതെലുങ്ക് ചിത്രമാണിത്.
അനന്തിക സനില്‍കുമാര്‍ നായികയായ ‘8 വസന്തലു’ ടീസര്‍
