ലോകത്തിന്റെ ഏത് കോണിലിരുന്നും പ്രിയപ്പെട്ടവര്‍ക്കായി വിഷുക്കൈനീട്ടം നല്‍കാന്‍ ഇനി സൗത്ത് ഇന്ത്യന്‍ ബാങ്ക് സഹായിക്കും. ബാങ്കിന്റെ മൊബൈല്‍ ആപ്പായ ‘എസ്.ഐ.ബി മിറര്‍ പ്ലസ്’ വഴിയാണ് മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാവുന്ന പ്രത്യേക വിഷുക്കൈനീട്ടം സൗകര്യം ഒരുക്കിയിരിക്കുന്നത്. വിഷു ദിവസം രാവിലെ തന്നെ കൈനീട്ടം ലഭിക്കത്തക്ക രീതിയില്‍ ഇതുവഴി ഇടപാടുകള്‍ മുന്‍കൂട്ടി ക്രമീകരിക്കാന്‍ സാധിക്കും. സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കും ഈ സംവിധാനം വഴി തുക കൈമാറാം. എസ്.ഐ.ബി മിറര്‍ പ്ലസ് ആപ്പില്‍ ലോഗിന്‍ ചെയ്യുക. ‘വിഷു കൈനീട്ടം’ എന്ന വിഭാഗം തിരഞ്ഞെടുക്കുക. തുക സ്വീകരിക്കുന്ന ആളുടെ വിവരങ്ങള്‍ നല്‍കുക. എം പിന്‍ നല്‍കി ഇടപാട് ഉറപ്പാക്കുക. ഏപ്രില്‍ 14-ന് വൈകിട്ട് വരെ ഈ സൗകര്യം ലഭ്യമായിരിക്കും. എസ്.ഐ.ബി അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഓണ്‍ലൈനായി ഉടന്‍ അക്കൗണ്ട് ആരംഭിച്ച് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
