സൂരിയുടെ പുതിയ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി നായികയാകുന്നു. ‘മാമന്’ എന്നാണ് സിനിമയുടെ പേരിട്ടിരിക്കുന്നത്. പ്രശാന്ത് പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ജി.വി. പ്രകാശ് ചിത്രം ‘ബ്രൂസ്ലീ’, വിലങ്ങ്(വെബ് സീരിസ്) എന്നിവയുടെ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്. രാജ്കിരണ്, സ്വാസിക, ബാബാ ഭാസ്കര്‍, മാസ്റ്റര്‍ പ്രഗീത് ശിവന് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഹിഷാം അബ്ദുള്‍ വഹാബ് ആണ് മാമന് സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ദിനേശ് പുരുഷോത്തമന്. എഡിറ്റിങ് ഗണേഷ് ശിവ.
സൂരി, ഐശ്വര്യ ലക്ഷ്മി ചിത്രം ‘മാമന്’ ട്രെയിലര്‍
