വിജയ് സേതുപതിയും നിത്യ മേനോനും ഒന്നിച്ചെത്തിയ മലയാള ചിത്രമായിരുന്നു ആര്‍ട്ടിക്കിള്‍ 19 എ. ഇപ്പോഴിതാ മറ്റൊരു ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചെത്തുകയാണ്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ‘തലൈവന് തലൈവി’ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ഒരുക്കിയ സംവിധായകനാണ് പാണ്ഡിരാജ്. തലൈവന് തലൈവിയുടെ അനൗണ്‍സ്മെന്റ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു പൊറോട്ട കടയുടെ പശ്ചാത്തലത്തില്‍ വിജയ് സേതുപതിയുടെയും നിത്യ മേനന്റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഒരു ആക്ഷന്‍ റൊമാന്റിക് കോമഡി ഴോണറിലാണ് സിനിമ ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. യോഗി ബാബുവിനെയും ടീസറില്‍ കാണാം. സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി ജി ത്യാഗരാജന് ആണ് സിനിമ നിര്‍മിക്കുന്നത്. സന്തോഷ് നാരായണന് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
‘തലൈവന് തലൈവി’ അനൗണ്‍സ്മെന്റ് ടീസര്‍
