സ്പോര്‍ട്സ് പ്രേമികള്‍ക്കായി സോണി ഇന്ത്യ പുതിയ വയര്‍ലെസ് ഹെഡ്ഫോണുകള് അവതരിപ്പിച്ചു. ‘സ്ട്രെസ് ഫ്രീ’ എന്നാണ് ഇതിന്റെ ശബ്ദാനുഭവത്തെ സോണി വിശേഷിപ്പിക്കുന്നത്. കാരണം സ്പീക്കര്‍ ചെവിയോടു അടുത്തുനില്ക്കുമെങ്കിലും ഇയര്കനാലിനെ സ്പര്‍ശിക്കാതെയാണ് സ്ഥിതി ചെയ്യുന്നത്, പക്ഷേ ശബ്ദമികവില്‍ കുറവൊന്നും വരില്ലത്രെ. സവിശേഷതകള്‍ പരിശോധിക്കാം. ഏകദേശം 33 ഗ്രാം മാത്രമുളള ഹെഡ്ഫോണ് ചെവിയെ സ്പര്‍ശിക്കാതെ സ്ഥിതി ചെയ്യുന്നു. അതിനാല്‍ ചുറ്റുപാടുകളും ശ്രദ്ധിക്കാനാകും. ഫ്ലോട്ട് റണ്‍ ഹെഡ്ഫോണുകള് തൊപ്പികളും സണ്‍ഗ്ലാസുകളും ഉള്‍പ്പെടെയുള്ള ആക്സസറികള്‍ ഉപയോഗിച്ചും പരീക്ഷിച്ചവയാണത്രെ. ഐപിഎക്സ്4 സ്പ്ലാഷ് പ്രൂഫ് റേറ്റിംഗ് ഉള്ളതിനാല്‍, വിയര്‍പ്പിന്റെയോ മഴയുടെയോ കേടുപാടുകളില്‍ ഉപഭോക്താക്കള്‍ക്ക് വിഷമിക്കേണ്ടതില്ല. 10 മണിക്കൂര്‍ വരെ പ്ലേ ടൈമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സോണി റീട്ടെയില്‍ സ്റ്റോറുകളിലും പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍, മറ്റ് ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ഫ്ലോട്ട് റണ്‍ ലഭ്യമാകും.
‘സ്ട്രെസ് ഫ്രീ’ ഹെഡ്ഫോണുമായി സോണി
