കാര്‍ത്തിക് ആര്യന് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ചന്ദു ചാമ്പ്യന്‍’. കാര്‍ത്തിക് ആര്യന് യുവ നടന്മാരില് ബോളിവുഡില്‍ മുന്‍നിരയിലാണ്. അതിനാല്‍ ചന്ദു ചാമ്പ്യന്‍ എന്ന സിനിമയ്ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കാര്‍ത്തിക് ആര്യന്റെ ചന്ദു ചാമ്പ്യന്‍ സിനിമയുടെ പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. സംവിധാനം കബിര്‍ ഖാന് നിര്‍വഹിക്കുന്ന ചിത്രത്തില്‍ കാര്‍ത്തിക് ആര്യന്റെ മേയ്ക്കോവര് വ്യക്തമാക്കുന്ന രംഗങ്ങളാണ് ഗാനത്തിനൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ത്തിക് ആര്യന് നായകനാകുന്ന പുതിയ ചിത്രം ചന്ദു ചാമ്പ്യന്റെ റിലീസ് ജൂലൈ 14ന് ആണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുദീപ് ചാറ്റര്‍ജിയാണ് ചന്ദു ചാമ്പ്യന്‍ സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭുവന് അറോറയ്ക്കും പലക് ലാല്‍വാനിക്കുമൊപ്പം ചിത്രത്തില്‍ അഡോണിസും ഒരു നിര്‍ണായക വേഷത്തിലെത്തുന്നു. ചന്ദു ചാമ്പ്യന്‍ എന്ന വരാനിരിക്കുന്ന സിനിമയുടെ മറ്റൊരു പോസ്റ്റര്‍ നേരത്തെ ചര്‍ച്ചയായിരുന്നു. യൂണിഫോമും തൊപ്പിയും ധരിച്ച താരത്തെയാണ് ചിത്രത്തിന്റെ അന്ന് പുറത്തുവിട്ട പോസ്റ്ററില്‍ കാണാനായത്. കായികതാരത്തിന്റെ അസാധാരണമായ യഥാര്‍ഥ ജീവിത കഥ പ്രമേയമാക്കുന്ന ചന്ദു ചാമ്പ്യന്റെ പോസ്റ്റര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
‘ചന്ദു ചാമ്പ്യന്‍’ ചിത്രത്തിലെ ഗാനം
