എസ്എൻഡിപിക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും. എസ്എൻഡിപിയിൽ സംഘപരിവാർ നുഴഞ്ഞുകയറിയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎമ്മിന് ലഭിച്ചിരുന്ന എസ്എൻഡിപി വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും, അത് തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അതോടൊപ്പം എസ്എൻഡിപി ശാഖാ യോഗങ്ങളിൽ സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റുന്നുവെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. എതിരഭിപ്രായമുള്ള കമ്മിറ്റികൾ പിരിച്ചുവിട്ട് പുതിയ കമ്മിറ്റികൾ രൂപീകരിക്കുന്ന സ്ഥിതിയുണ്ട്. നവോത്ഥാന പ്രസ്ഥാനമായ എസ്എൻഡിപിയിലെ ഈ പ്രവണതയെ ചെറുത്ത് തോൽപ്പിക്കണമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
എസ്എൻഡിപിക്കെതിരെ സിതാറാം യെച്ചൂരിയും, എം.വി ഗോവിന്ദനും
