യുവജന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഗോഡ്സെയെ പ്രകീർത്തിച്ച് വിവാദത്തിൽ ആയ ഷൈജ ആണ്ടവൻ കാലിക്കറ്റ് എൻഐടി യിൽ ഡീൻ ആയി ചുമതലയേറ്റു. ഷൈജ ആണ്ടവന്റെ നിയമനത്തിനെതിരെ എസ്എഫ്ഐയും യൂത്ത് കോൺഗ്രസും നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. ഇരുപതോളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 2024 ജനുവരിയിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തോട് അനുബന്ധിച്ച് സാമൂഹ്യ മാധ്യമ പോസ്റ്റിനു താഴെ എൻഐടി അധ്യാപികയായ ഷൈജ ആണ്ടവൻ ഗോഡ്സെയെ പ്രകീർത്തിച്ചു കൊണ്ട് കമന്റ് ചെയ്തത് വലിയ വിവാദമായിരുന്നു.
കാലിക്കറ്റ് എൻഐടി യിൽ ഡീൻ ആയി ഷൈജ ആണ്ടവൻ ചുമതലയേറ്റു
