പ്രതീക്ഷിച്ച മന്ത്രി സ്ഥാനങ്ങൾ കിട്ടാതിരുന്ന ഷിൻഡെ വിഭാഗം ശിവസേന അഞ്ച് വർഷക്കാലയളവ് വിഭജിച്ച് കൂടുതൽ പേർക്ക് അവസരം നൽകാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 11 മന്ത്രിമാരോട് രണ്ടര വർഷത്തിന് ശേഷം രാജിവെക്കുമെന്ന് സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങാനാണ് ആലോചിക്കുന്നത്. മന്ത്രി സ്ഥാനം ലഭിക്കാതെ അതൃപ്തരായ നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് നടപടിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പ്രതീക്ഷിച്ച മന്ത്രി സ്ഥാനങ്ങൾ കിട്ടാതിരുന്ന ഷിൻഡെ വിഭാഗം ശിവസേന അഞ്ച് വർഷക്കാലയളവ് വിഭജിച്ച് കൂടുതൽ പേർക്ക് അവസരം നൽകാൻ ആലോചിക്കുന്നതായി റിപ്പോർട്ട്
