അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ കവാടത്തിൽ രണ്ടക്ഷരം, “നന്ദി” നമുക്കഭിമാനിക്കാൻ മറ്റെന്തുവേണം. ലോകത്തിലെ അസംഖ്യം ഭാഷകളിലെ താങ്ക്സ് എന്ന പദത്തിനൊപ്പമാണ് നമ്മുടെ നന്ദിയും. തൊട്ടരികിൽ ബ്രസീലുകാരുടെ നന്ദി പദമായ ഒബ്രിഗേഡിയയുമുണ്ട് . വര്ണാഭമായ സ്റ്റേഡിയങ്ങളുടെ നിര്മ്മാണം മുതല് ലോകകപ്പ് സംഘാടനവും ആരോഗ്യരംഗത്തും മത്സരാവേശവും എന്നുവേണ്ട എല്ലായിടത്തും കേരളത്തിന്റെ ഇഴമുറിയാത്ത ബന്ധമുണ്ട്. ഫുട്ബോള് ലോകകപ്പുകളുടെ ചരിത്രത്തില് ഏറ്റവും കൂടുതല് മലയാളികള് കാഴ്ചക്കാരായും വളണ്ടിയര്മാരായും പങ്കെടുക്കുന്ന ലോകകപ്പാണ് ഖത്തറിലേത്. ഈ മണലാര്യത്തിലേക്ക് ജീവിതത്തിന്റെ നൂലിഴകൾ തുന്നിപ്പിടിപ്പിക്കാനായി ചേക്കേറിയ മലയാളികൾക്ക് ഇതൊരുത്സവമാണ്. നന്ദി ഖത്തര് അമീര് ശൈഖ് തമീം ബിന് ഹമദ് അല് ഥാനി , മലയാള നാടിന്റെ ഒരായിരം നന്ദി.
ശൈഖ് തമീം, മലയാള നാടിന് വേണ്ടി ഒരായിരം നന്ദി
