മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി സെഷൻസ് കോടതി തള്ളി. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട ഇഡി സമന്‍സ് സ്റ്റേ ചെയ്യണമെന്ന കേസില്‍ അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. നാളെ മജിസ്ട്രേറ്റ് കോടതിയില്‍ കെജ്രിവാള് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. അരവിന്ദ് കെജ്രിവാളിനോട് മാര്‍ച്ച് പതിനാറിന് നേരിട്ടെത്തണമെന്ന് കോടതി കഴിഞ്ഞമാസം നിര്‍ദേശിച്ചിരുന്നു. മദ്യനയക്കേസിൽ ചോദ്യം ചെയ്യാൻ അഞ്ച് നോട്ടീസുകൾ ഇഡി നൽകിയിട്ടും കെജ്രിവാൾ ഹാജരായിരുന്നില്ല. പിന്നീട്ഓൺലൈനായിട്ടാണ് കെജ്രിവാൾ റൗസ് അവന്യു കോടതിയിൽ ഹാജരായത്.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി സെഷൻസ് കോടതി തള്ളി
