ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് . അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ക്രിമിനൽ ഗൂഡാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതി എസ് ഐ ടി ക്ക് നിർദ്ദേശം നൽകി. ദേവസ്വം ബോർഡ് മിനിറ്റ്ട്സ് പിടിച്ചെടുക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.ദേവസ്വം ബോർഡിന്റെ താഴെത്തട്ടിലുള്ളവർ മാത്രമല്ല മേൽത്തട്ടിലുള്ള ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിൽ വരണം. സ്വർണ്ണം പൂശിയ ശേഷം നിറം മങ്ങിയപ്പോൾ ടെണ്ടർ പോലും വിളിക്കാതെ പോറ്റിയെ ഏൽപിച്ചു. ഇത് ദുരൂഹമാണ്. 2019ൽ സ്വർണ്ണം പൂശി കൊണ്ട് വന്നപ്പോൾ തിരുവാഭരണം രജിസ്റ്ററിയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
