ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുതിയ മോട്ടോര്‍സൈക്കിളായ ഷോട്ട്ഗണ്‍ 650 ഇന്ത്യയില്‍ അവതരിപ്പിച്ചു. 3.59 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് ഈ ബൈക്ക് എത്തുന്നത്. 650 സിസി എന്‍ജിനുള്ള ബ്രാന്‍ഡില്‍ നിന്നുള്ള നാലാമത്തെ മോട്ടോര്‍സൈക്കിളായാണ് പുതിയ ഷോട്ട്ഗണ്‍ 650 വരുന്നത്. സൂപ്പര്‍ മെറ്റിയര്‍ 650 അടിസ്ഥാനമാക്കിയുള്ളതാണ് റോയല്‍ എന്‍ഫീല്‍ഡ് ഷോട്ട്ഗണ്‍ 650. റോയല്‍ എന്‍ഫീല്‍ഡ് ഷോട്ട്ഗണ്‍ 650 ന് കരുത്തേകുന്നത് 648 സിസി എയര്‍-ഓയില്‍ കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ്. ഇത് ബ്രാന്‍ഡിന്റെ മറ്റ് 650 സിസി മോട്ടോര്‍സൈക്കിളുകളില്‍ ഡ്യൂട്ടി ചെയ്യുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 46 ബിഎച്പി പീക്ക് പവറും 52 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയും. ഈ മോട്ടോര്‍സൈക്കിള്‍ ലിറ്ററിന് 22 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ബ്രേക്കിംഗ് ഹാര്ഡ്വെയര് മാറ്റമില്ലാതെ തുടരുന്നു.
ഷോട്ട്ഗണ്‍ 650 അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്
