2022-23ല്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 24.15 ശതമാനം കുറഞ്ഞ് 35 ബില്യണ്‍ ഡോളറായി. 2021-22 ല്‍ ഇറക്കുമതി 46.2 ബില്യണ്‍ ഡോളറായിരുന്നു. 2022 ഓഗസ്റ്റ് മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഇറക്കുമതിയിലെ വളര്‍ച്ചാ നിരക്ക് നെഗറ്റീവ് സോണിലായിരുന്നു. 2023 മാര്‍ച്ചില്‍ ഇത് 3.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷം ഇത് 1 ബില്യണ്‍ ഡോളറായിരുന്നു, എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വെള്ളി ഇറക്കുമതി 6.12 ശതമാനം ഉയര്‍ന്ന് 5.29 ബില്യണ്‍ ഡോളറിലെത്തി. 2022-23 ലെ വ്യാപാര കമ്മി 267 ബില്യണ്‍ ഡോളറായി കണക്കാക്കപ്പെട്ടിരുന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 191 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഇന്ത്യ ഏകദേശം 600 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തു. ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണം ഇതില്‍ കുറവുണ്ടായി. കറണ്ട് അക്കൗണ്ട് കമ്മി പരിശോധിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം കേന്ദ്രം സ്വര്‍ണ ഇറക്കുമതി തീരുവ 10.75 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയിരുന്നു. ആഭരണ വ്യവസായത്തിനായി സ്വര്‍ണം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം 800 മുതല്‍ 900 ടണ്‍ വരെ സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നുവെന്നാണ് കണക്കുകള്‍. 2022-23 കാലയളവില്‍ രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 3 ശതമാനം കുറഞ്ഞ് ഏകദേശം 38 ബില്യണ്‍ ഡോളറായി.