കേരളത്തിലെ പുരാതനമായ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗങ്ങളുടെ വിചിത്രമായ ചില അനുഭവങ്ങളാണ് രണ്ടാമടക്കത്തില്‍ പ്രതിപാദിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു നമ്പൂതിരി കുടുംബത്തില്‍ നിന്ന് നൂറേക്കര്‍ ‘ശപിക്കപ്പെട്ട ഭൂമി’ ആ കുടുംബം വാങ്ങുന്നു. വിശ്വാസവും കഠിനാധ്വാനവും കൊണ്ട് അവര്‍ അവിടെ സമ്പത്ത് കൊയ്യുന്നു. എന്നാല്‍ ആ കുടുംബം കാത്തുസൂക്ഷിക്കുന്ന ഒരു രഹസ്യം ഒരുനാള്‍ വെളിപ്പെടുമെന്നു വിധിക്കപ്പെട്ടിരിക്കുന്നു. കുറച്ച് തലമുറകള്‍ക്ക് ശേഷം കുടുംബത്തില്‍ നിന്നും – അതുപോലെ കത്തോലിക്കാ വിശ്വാസത്തില്‍ നിന്നും – ഒരുവന്‍ ഒളിച്ചോടി പോകുമെന്നും വിധിക്കപ്പെട്ടിരിക്കുന്നു. അവന്റെ തിരിച്ചുവരവിനായി കുടുംബം കാത്തിരിക്കേണ്ടിയിരിക്കുന്നു. കാരണം, അവന്റെ സാന്നിധ്യം കുടുംബാംഗങ്ങളെയും അവര്‍ താമസിക്കുന്ന ദേശത്തെയും ഒരു വലിയ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ പോകുന്നു. ‘രണ്ടാമടക്കം’. സലില്‍ ജോസ്. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 237 രൂപ.