രാഹുൽ ഗാന്ധിക്ക് 2019 ൽ കിട്ടിയ വോട്ടിനേക്കാളും കൂടുതൽ വോട്ട് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുമെന്നും അത് അഞ്ച് ലക്ഷം വരെയാകാമെന്നും കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള രാജ്മോഹൻ ഉണ്ണിത്താൻ എംപി. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം വയനാട്ടിൽ പിവി അൻവർ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചത് ഇടതുപക്ഷത്തിന് ദോഷകരമാകുമെന്നും അദ്ദേഹം പറഞ്ഞു.