നിലമ്പൂരിലെ തന്റെ തോൽവി സകല നിറത്തിലുള്ള വര്‍ഗീയ ഭീകരവാദികളും ആഘോഷിക്കുകയാണെന്ന് എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. എൽഡിഎഫിന്റെ പരാജയവും യുഡിഎഫിന്റെ വിജയവും തങ്ങൾക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുകയാണെന്നും സ്വരാജ് കുറിച്ചു. ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴും ആഹ്ളാദിക്കാൻ ഇതിൽപരം എന്തു വേണമെന്നും സ്വരാജ് ചോദിക്കുന്നു.ഒരേ സമയം സംഘപരിവാരും ജമാഅത്തെ ഇസ്ലാമിയും കൈകോര്‍ത്ത് നിന്ന് ആക്രമിക്കുന്നുവെങ്കിൽ സകല നിറത്തിലുള്ള വര്‍ഗീയ ഭീകരവാദികള്‍ ഒരുമിച്ച് ആക്രമിക്കുന്നുവെങ്കിൽ അതിനേക്കാള്‍ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ലെന്നും എം സ്വരാജിന്റെ കുറിപ്പിലുണ്ട് .
തന്റെ തോൽവിയിൽ വര്‍ഗീയ ഭീകരവാദികള്‍ക്ക് ആഘോഷമെന്ന് സ്വരാജ്
