രാജ്യത്തിൻ്റെ സുപ്രധാന ചുവടുവെപ്പാണ് ജിഎസ്ടി പരിഷ്കാരങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിപണിയെ കൂടുതൽ ഏകീകൃതവും മത്സരാധിഷ്ഠിതവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിഎസ്ടി പരിഷ്കരണത്തിന് കേന്ദ്ര സർക്കാർ തുടക്കമിടുന്നത്. പുതിയ നികുതി ഘടന സുതാര്യവും സാധാരണക്കാർക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഉപകാരപ്രദവുമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാജ്യത്തിൻ്റെ സുപ്രധാന ചുവടുവെപ്പാണ് ജിഎസ്ടി പരിഷ്കാരങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
