മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ കൊണ്ട് സർക്കാർ എന്തു ചെയ്തുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ.വയനാട് ദുരന്തത്തിനു ശേഷം സർക്കാർ പൂർത്തീകരിച്ച ഒരു വീട്ടിലെങ്കിലും താമസിക്കുന്ന മനുഷ്യനെ കാണിച്ചു തരാമോ. 178 വീടുകൾ കൈമാറുന്ന ചടങ്ങ് മാത്രം നടത്തി. അത് പി ആർ വർക്ക് ആണ്. ഒരു വീട്ടിലും ആളുകൾക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യമില്ല. ഒരു വീട്ടിൽ പോലും ആൾ താമസം ഇല്ല. 299 കോടി ടൗൺഷിപ്പിന് നീക്കി വെച്ചു, അത് ടെൻഡർ ഇല്ലാതെ ഊരാളുങ്കലിനു കൊടുത്തു. ടൗൺ ഷിപ്പ് നിർമ്മാണത്തിന് ഇത്രയധികം തുക ആവശ്യമില്ല. ബാക്കി തുക സിപിഎമ്മുകാർ വയറുനിറയ്ക്കാൻ ഉപയോഗിക്കുന്നതാണോ. എല്ലാ കണക്കിലും ഓഡിറ്റ് വേണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ കൊണ്ട് സർക്കാർ എന്തു ചെയ്തുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
