കെപിസിസിയിലെ നേതൃമാറ്റ ചർച്ചകൾ അപ്രസക്തമാണെന്നും തെരഞ്ഞെടുപ്പ് വിജയങ്ങൾ ആവർത്തിച്ചിടത്ത് നേതൃമാറ്റത്തിന് പ്രസക്തിയില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുൽ മാങ്കൂട്ടത്തിൽ. ഇപ്പോഴത്തെ നേതൃത്വത്തിന് പ്രശ്നങ്ങളില്ല യുവാക്കൾ അതൃപ്തരല്ലെന്നും, എല്ലാ മേഖലകളിലും പരിഗണിക്കപ്പെടുന്നുണ്ടെന്നും നേതൃ ചർച്ചകളിൽ ഭാഗമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട പദവിയില്‍ പ്രശ്നമില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തുടരും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത് ന്യൂനതയല്ലെന്നും അദ്ദേഹം പറഞ്ഞു.
പുനസംഘടന വാര്‍ത്തകളോട് പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
