പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി രാഹുൽ മാങ്കൂട്ടത്തിൽ. ഉമ്മൻ ചാണ്ടിയുടെ കല്ലറ വൈകാരിക അടുപ്പമുള്ളയിടമാണെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട്ടേത് ജനങ്ങളുടെ വിജയമാണെന്ന് പറഞ്ഞ രാഹുൽ വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും എസ്ഡിപിഐയെ ശക്തമായി എന്നും എതിർത്തിട്ടുള്ളത് ലീഗാണെന്നും ചൂണ്ടിക്കാട്ടി. എതിരാളികൾ തോൽവി അംഗീകരിക്കണമെന്നും പാലക്കാട്ടെ ജനങ്ങളെ വർഗീയത പറഞ്ഞു പരിഹസിക്കരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി രാഹുൽ മാങ്കൂട്ടത്തിൽ
