രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി. പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണം 14 ൽ നിന്നും 15 ആക്കി, പട്ടികയിൽ അരുണാചൽ പ്രദേശും ഉൾപ്പെടുത്തി. യാത്ര 11 ദിവസം ഉത്തർപ്രദേശിലൂടെ കടന്നുപോകും. 20 ജില്ലകളിലായി 1,074 കിലോമീറ്ററാണ് യാത്ര. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കരുതെന്നും, അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും മല്ലികാർജ്ജുൻ ഖർഗെ നിർദ്ദേശം നൽകി.
രാഹുൽഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ഭാരത്ജോഡോ ന്യായ് യാത്ര എന്നാക്കി
