Untitled design 2025 11 04T121016.110

സംസ്ഥാനത്ത്  തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബിഎൽഒമാർക്ക് ഒരേ സമയം രണ്ട് ജോലി ചെയ്യേണ്ടി വരും. എസ്സ് ഐ ആർ  ചുമതലയുള്ള ബി എൽ ഒ മാരെ മറ്റു ജോലികളിൽ നിന്നൊഴിവാക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആദ്യം ഉത്തരവിറക്കി. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് ജോലികൾക്ക് ഈ ഒഴിവാക്കൽ ബാധകം അല്ലെന്ന് കാട്ടി വീണ്ടും ഉത്തരവ് ഇറക്കി. ബി എൽ ഒ മാരെ മറ്റു ജോലികളിൽ നിന്ന് ഒഴിവാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.അതേസമയം എസ്ഐആറിൻറെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ ബിഎൽഒ മാർ വീടുകളിലെത്തും. വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും. ഒരുമാസത്തോളം നീളുന്ന നടപടിക്കാണ് തുടക്കമാകുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *