ലോകം ഫുട്ബോള്‍ ആവേശത്തിലേക്ക്. ഖത്തര്‍ ലോകകപ്പിനു ഇന്നു കിക്കോഫ്. പന്ത് ഇനി നിലംതൊടില്ല. ഇനി 29 രാവുകളില്‍ ഫുട്ബോള്‍ കാഴ്ച മാത്രം. ഇന്നു രാത്രി ഒമ്പതരയ്ക്കുള്ള ആദ്യമല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. നാളെ മൂന്ന് മത്സരങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാലു മല്‍സരങ്ങളുണ്ടാകും. ഉദ്ഘാടനച്ചടങ്ങുകള്‍ രാത്രി 7.30-ന് തുടങ്ങും. ‘ഒത്തൊരുമിച്ച് വരൂ’ എന്ന് അര്‍ഥമുള്ള ഹയ്യാ ഹയ്യാ എന്ന ഗാനമാണ് ഈ ടൂര്‍ണമെന്റിന്റെ തീം സോങ്. എട്ട് ഗ്രൂപ്പുകളുള്ള 32 ടീമുകള്‍ പങ്കെടുക്കുന്ന 64 മത്സരങ്ങള്‍ക്കൊടുവില്‍ ഡിസംബര്‍ 18-നാണ് ഫൈനല്‍.
ഖത്തര്‍ ലോകകപ്പിനു ഇന്നു കിക്കോഫ്.
