ഭീഷണി പ്രസംഗവുമായി പി വി അൻവർ. തന്നേയും യുഡിഎഫ് പ്രവര്ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല് വീട്ടില് കയറി അടിച്ച് തല പൊട്ടിക്കുമെന്നും മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്ത്തകരെ വിടുന്ന സിപിഎം നേതാക്കള്ക്കുള്ള സൂചനയാണ് ഇതെന്നും പി വി അൻവർ പ്രസംഗമദ്ധ്യേ പറഞ്ഞു. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്ത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും മുന്നില് നിന്ന് തന്നെ പ്രവര്ത്തിക്കാനാണ് തീരുമാനമെന്നും പി വി അൻവർ പറഞ്ഞു. അതോടൊപ്പം ചുങ്കത്തറയിലെ വനിത പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും അൻവറിന്റെ ഒപ്പം നടന്നാൽ കുടുംബം അടക്കം പണി തീര്ത്തുകളുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ വോയ്സ് മെസേജെന്നും ഭീഷണിക്കെതിരെ പൊലീസില് പരാതി നല്കുമെന്നും പി വി അൻവര് കൂട്ടിച്ചേർത്തു.
സിപിഎമ്മിന് നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ
