മഹാകുംഭമേളയുടെ അവസാന ദിനമായ ഇന്ന് പ്രധാന സ്നാന ദിവസമായ അമൃത സ്നാനത്തിന്റെ അവസാന ദിവസം കൂടിയാണ്. ജനുവരി 13 ന് പൗഷ് പൂര്‍ണിമ ദിനത്തിലായിരുന്നു മഹാകുംഭമേള ആരംഭിച്ചത്. 45 ദിവസം നീണ്ട കുംഭമേള ശിവരാത്രി ദിനത്തിലാണ് അവസാനിക്കുന്നത്. ശിവരാത്രി ദിനത്തിൽ പ്രധാന സ്നാനത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി എന്നാണ് അധികൃതർ വിശദമാക്കുന്നത്. ശിവരാത്രി ദിനമായ ഇന്ന് മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കോടിക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തുന്നത്. ഇത് വരെ 64 കോടി പേര് സ്നാനത്തില്‍ പങ്കെടുത്തെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്കുന്ന കണക്കുകള്‍. മഹാകുംഭ് നഗറിലെ മാഗ് പൂർണിമയിൽ പുണ്യസ്നാനത്തിനെത്തുനന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ഓപ്പറേഷൻ ചതുർഭുജ് പദ്ധതിയാണ് നടപ്പിലാക്കിയത്. ഐസിസിസിയുടെ പ്രത്യേക സംഘമാണ് ഈ സുരക്ഷാ വലയം സ്ഥാപിക്കുന്നത്. സമഗ്രമായ നിരീക്ഷണത്തിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നത്.
കുംഭമേളയ്ക്ക് ഇന്ന് അവസാനം
