മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് പയര്‍വര്‍ഗ്ഗങ്ങള്‍. പ്രോട്ടീന്റെ കലവറ, നാരുകളുടെ നല്ല ഉറവിടം, കാര്‍ബോഹൈഡ്രേറ്റ് ലഭിക്കുന്നതിനുള്ള ആരോഗ്യകരമായ മാര്‍ഗ്ഗം, ഇതിലും മികച്ച പോഷകാഹാരം ഉണ്ടാകില്ലെന്ന് തന്നെ പറയാം. പ്രമേഹമുള്ളവര്‍ക്കും പയറുവര്‍ഗ്ഗങ്ങള്‍ ഒരു സൂപ്പര്‍ ഫുഡ് ആണ്. പ്രമേഹനിയന്ത്രണത്തിന് അത്യന്താപേക്ഷിതമായ ഗ്ലൈസെമിക് നിയന്ത്രണം, രക്തത്തിലെ ലിപിഡുകള്‍ കുറയ്ക്കല്‍, ശരീരഭാരം നിയന്ത്രിക്കല്‍ എന്നിവയിലേക്ക് പള്‍സ് ഉപഭോഗം എങ്ങനെ നയിക്കുമെന്ന് വര്‍ഷങ്ങളായി നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പതിവായി പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കാന്‍ സഹായിക്കും. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് പയര്‍. അവയില്‍ പ്രോട്ടീന്‍, ഫൈബര്‍, കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ്, ബി വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പയറുകള്‍ നാരുകളാല്‍ സമ്പന്നമാണ്. ഭക്ഷണത്തിന് ശേഷമുള്ള ഗ്ലൂക്കോസ് സ്പൈക്കിനെ ഇത് മന്ദഗതിയിലാക്കുന്നു. പയര്‍വര്‍ഗ്ഗങ്ങളില്‍ അന്നജം ധാരാളം അടങ്ങിയിട്ടുണ്ട്. അന്നജത്തിന്റെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക സ്രോതസ്സാണിത്. ഇത് കുടല്‍ ബാക്ടീരിയയെ മെച്ചപ്പെടുത്തുന്നു. ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. അവ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. 1 കപ്പ് പയറില്‍ 12-15 ഗ്രാം പ്രോട്ടീന്‍ നല്‍കും. പ്രമേഹരോഗികള്‍ക്ക് ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.