നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ച് പുതിയ പ്രധാനമന്ത്രി സുശീല കാർക്കി. സെപ്റ്റംബർ എട്ടിനും ഒൻപതിനും നടന്ന പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവർ രക്തസാക്ഷികളാണെന്നും ഇവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചുവെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്നും നേപ്പാൾ പ്രധാനമന്ത്രി അറിയിച്ചു. അതേസമയം പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി. ഇതിൽ 59 പ്രക്ഷോഭകരും 10 തടവുകാരും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി സുശീല കാർക്കി
